റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഫെസ്‌റ്റ് ഉൽഘാടനം ചെയ്‌തു. പർപ്പിൾ കാർപെറ്റ് വിരിച്ചും പൂച്ചെണ്ടും പരമ്പരാഗത പുഷ്‌പമാല നൽകിയും അംബാസഡറെ സ്വീകരിച്ചു.
പത്ത് സംസ്ഥാങ്ങളിലെ വിഭവങ്ങൾ വിശദീകരിക്കുന്ന റോബോട്ടുകളുമായി സംവദിച്ചും പാചക വൈവിധ്യങ്ങൾ ആസ്വദിച്ചും അതിഥികൾ ഇന്ത്യൻ ഫെസ്‌റ്റിൽ പങ്കാളികളായി. സൗദി ഷെഫുമാരുടെ ലൈവ് കുക്കിങ് ഫെസ്റ്റിനെ വ്യത്യസ്‌തമാക്കി. ഇന്ത്യൻ പഴങ്ങളും പച്ചക്കറികൾക്ക് പുറമെ ആഭരന്തര ഉൽപന്നങ്ങളും ഓർഗാനിക് ഉത്പന്നങ്ങളും ഫെസ്റ്റിൽ ലഭ്യമാണ്.
സൗദിയുടെയും ഇന്ത്യയുടേയും സാംസ്ക്കാരിക സമന്വയം വിളിച്ചോതുന്ന ഇന്ത്യൻ ഡാൻസ് പ്രദർശനങ്ങളുണ്ട്. ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ ഉത്സവമാണ് ലുലു ഇന്ത്യൻ ഫെസ്‌റ്റ്. ഇന്ത്യയുടെ സാംസ്‌കാരിക തനിമയെ രാജ്യം എങ്ങിനെ ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ഫെസ്‌റ്റെന്ന് അംബാസഡർ അറിയിച്ചു.
ലുലു ഇന്ത്യ ഫെസ്‌റ്റ് പൈതൃകത്തിൻറെ ആഘോഷവും ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധങ്ങളുടെ ഊഷ്‌മളത വിളിച്ചോതുന്നതാണെന്നാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു. സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രണ്ട് മഹത്തായ രാജ്യങ്ങൾ വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഞങ്ങളുടെ പ്രതിബദ്ധതയാണ് ലുലു ഇന്ത്യ ഫെസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.
ഹൈപ്പർ മാർക്കറ്റിൽ ആരോപിച്ച ഇന്ത്യൻ ഫെസ്റ്റ് ജനുവരി 30ന് സമാപിക്കും