ഡൽഹി: തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് റീല്‍ ചിത്രീകരിച്ച 26കാരനെ അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശി വിപിനെതിരെ ഐ പി സി യിലെയും മോട്ടോര്‍ വാഹന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
നടുറോഡിൽ ബൈക്ക് നിർത്തി കസേരയിൽ ഇരുന്നായിരുന്നു റീൽ ഷൂട്ട് ചെയ്തിരുന്നത്. റീൽ വൈറൽ ആയതോടെയാണ് കേസെടുത്തത്. ഇൻസ്റ്റാഗ്രാമിൽ നിന്നും റീൽ നീക്കം ചെയ്തിട്ടുണ്ട്. മൊബൈൽ പോലീസ് പിടിച്ചെടുത്തു.