ലക്‌നോ: കുംഭമേളക്കിടെ പ്രയാഗ്‌രാജിൽ മരിച്ചവരുടെ എണ്ണം മുപ്പതെന്ന് സ്ഥിരീകരണം. ഉത്തർ പ്രദേശ് സർക്കാരാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. തിക്കിലും തിരക്കിലും പെട്ടാണ് ഇവരുടെ മരണം. 60 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.
അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സ്‌നാനം വൈകാതെ പുനരാരംഭിച്ചു.
കുംഭമേളയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തുകയയും രക്ഷാ പ്രവർത്തങ്ങളും ചികിത്സയും കൃത്യമായി നടക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു.