ദുബൈ: എമിറേറ്സിൽ നാളെ മുതൽ ഇന്ധനവിലയിൽ വർദ്ധനവ്. കഴിഞ്ഞ രണ്ടു മാസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
2.74 ദിർഹമാണ് സൂപ്പർ പെട്രോളിന്റെ പുതുക്കിയ വില, നിലയിൽ 2.61 ദിർഹമാണ്. 2.63 ദിർഹമാണ് പെട്രോൾ സ്പെഷ്യലിന്റെ വില. നിലയിൽ 2.50 ദിർഹമാണ്. ഇ പ്ലസിന് 2.55 ദിർഹവും ഡീസലിന് 2 .82 ദിർഹവുമാണ് പുതുക്കിയ നിരക്ക്.
ഇന്ധന വില നിർണ്ണയ കമ്മിറ്റിയാണ് വില നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു.ഡിസംബർ മാസത്തിൽ 13 ഫിൽസ് പെട്രോളിന് കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചാണ്. ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. എല്ലാ മാസങ്ങളിലും ചെറിയ മാറ്റങ്ങൾ വിലയിൽ ഉണ്ടാവാറുണ്ട്.