പൊള്ളാച്ചി: കാട്ടാനയുടെ ആക്രമണത്തിൽ ജർമൻ പൗരന് ദാരുണാമായ മരണം. തമിഴ്‌നാട്ടിലെ വാൽപ്പാറയിലാണ് സംഭവം. ചൊവ്വാഴ്‌ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം നടന്നത്. ആക്രമണത്തിൽ ജർമൻ സ്വദേശി മൈക്കിൾ (60) മരണപെട്ടു.
റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും മൈക്കിൾ ബൈക്ക് മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് ആന മൈക്കിളിനെ കൊമ്പിൽ കോർത്ത് എറിഞ്ഞു. ഇത് വഴി വന്ന യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ആന പിൻവാങ്ങുകയായിരുന്നു.
മൈക്കിളിനെ ഉടനെ വാൽപ്പാറ എസ്‌റ്റേറ്റ് ഹോസ്പിറ്റലിലും പ്രാഥമിക ശുശ്രൂഷക്ക് ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷക്കാനായില്ല.