41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട് പുനരധിവാസം; കേന്ദ്രത്തിന് ജന്മിയുടെ സ്വഭാവം – ടി സിദ്ധീഖ്

കൽപറ്റ: പണം തിരിച്ചടക്കണമെന്ന നിബന്ധനയോടെ വയനാട് പുനധിവാസത്തിന് 529.50 കോടി വായ്‌പ അനുവദിച്ച കേന്ദ്ര നിലപാടിനെതിരെ കൽപറ്റ എംഎൽഎ ടി സിദ്ധീഖ്. പുനരധിവാസത്തിന് നൽകിയ ഇത്രയും പണം തിരിച്ചടക്കണം എന്ന് ഒരു സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടത് കേന്ദ്രത്തിന് യോജിച്ച സമീപനമല്ലെന്ന് എംഎൽഎ പറഞ്ഞു.

ജന്മിയുടെ സ്വഭാവമാണ് കേന്ദ്രം കാണിക്കുന്നത്. കേന്ദ്ര സമീപനം ഫെഡറലിസത്തിന് എതിരാണ്. മനുഷ്യത്വ രഹിത സമീപനമാണ് കേന്ദ്രം വായനാടിനോട് കാണിച്ചത്.

ഉപാധിയില്ലാതെ പണം അനുവദിക്കുമെന്നാണ് കരുതിയിരുന്നത്. ഈ സമീപനത്തിനെതിരെ കേരളം ഒറ്റകെട്ടായി ശബ്‌ദം ഉയർത്തണമെന്നും ടി സിദ്ധീഖ് എംഎൽഎ ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles