ഖാൻ യൂനസ്: മൂന്ന് ഇസ്രയേൽ തടവുകാർക്ക് പകരം 333 ഫലസ്‌തീനി തടവുകാരെ ഇസ്രായേൽ വിട്ടയച്ചു. ഗസ്സ വെടി നിർത്തൽ കരാറിന്റെ ഭാഗമായി നടന്ന ആറാം ഘട്ട ബന്ദി കൈമാറ്റമാണ് നടന്നത്. ഫലസ്‌തീൻ തടവുകാരെ വഹിച്ചുള്ള ബസ്സുകൾ റാമല്ലയിലാണ് എത്തിയത്.
അമേരിക്കൻ ഇസ്രായേൽ വംശജൻ സാഗുയി ഡെക്കെൻ ചെൻ, റഷ്യൻ ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫാനോവ്, യെയർ ഹോൻ എന്നീ ബന്ദികളെയാണ് ഫലസ്‌തീൻ റെഡ്‌ക്രോസിന് കൈമാറിയത്. ബന്ദിയാക്കിയതിന് നാല് മാസത്തിന് ശേഷം അമേരിക്കൻ ഇസ്രായേൽ വംശജൻ സാഗുയി ഡെക്കെൻ ചെനിന് ജനിച്ച മകൾക്ക് ഹമാസ് സ്വർണ മോതിരം സമ്മാനിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വെടി നിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചെന്നാരോപിച്ചു ബന്ദി കൈമാറ്റം ഹമാസ് വൈകിപ്പിച്ചിരുന്നു. ധാരണ ലംഘിച്ചു ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നു എന്നായിരുന്നു ഹമാസിന്റെ ആരോപണം. മധ്യസ്ഥന്മാരുടെ സമ്മർദ്ദത്തെ തുടർന്ന് ആറാം ഘട്ട ബന്ദി കൈമാറ്റം വേഗത്തിലാവുകയായിരുന്നു.