റിയാദ്: വിശുദ്ധ റമളാനിൽ 700 ടൺ ഈത്തപ്പഴം സൗദി വിതരണം ചെയ്യും. പോയ വർഷത്തേക്കാൾ 200 ടൺ അധികം ഈത്തപ്പഴം ഈ വർഷം വിതരണംചെയ്യും. 102 രാജ്യങ്ങളിലായി 700 ടൺ ഈത്തപ്പഴം വിശുദ്ധ റമളാനിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സൽമാൻ രാജാവിന്റെ അനുമതിയായി.
വിവിധ രാജ്യങ്ങളിലെ എംബസി വഴി സൗദി മതകാര്യ വകുപ്പായായിരിക്കും വിതരണം പൂർത്തിയാക്കുക. റമദാനിൽ എല്ലാ വർഷവും സൗദി ഇത്തരത്തിൽ ഈത്തപ്പഴം വിതരണം ചെയ്യാറുണ്ട്. ലോക മുസ്‌ലിം സഹോദരന്മാരോട് രാജ്യം കാണിക്കുന്ന സ്നേഹത്തിന്റെ പ്രതീകമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെന്ന് മതകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ് ആലു ശൈഖ് പറഞ്ഞു.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനും ഇസ്ലാമിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നതിനും വലിയ പരിഗണനയാണ് രാജ്യം നൽകുന്നത്. തീവ്രവാദവും വിദ്വേഷവും മതഭ്രാന്തും നേരിടുന്നതിനും മന്ത്രാലയദൗത്യം നിർവഹിക്കാൻ ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന മഹത്തായതും നിരന്തരവുമായ പിന്തുണയും മതകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി