കൊച്ചി: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ്(39) അറസ്റ്റിലായത്. പാലാരിവട്ടത്ത് ജീനിയസ് കൺസൾട്ടൻസി എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു.
തൃശൂർ, പുത്തൻ കുരിശ് സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് അറസ്‌റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. സജീനക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി എട്ട് വഞ്ചന കേസ് നിലവിലുണ്ട്.