മലപ്പുറം: പുലിയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മമ്പാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന മുഹമ്മദലിക്ക് നേരെ പുലി ചാടി വീഴുകയായിരുന്നു. പുലിയുടെ നഖം കയ്യിൽ കൊണ്ടാണ് പരിക്കേറ്റത്.
മുഹമ്മദലി മമ്പാട് ആശുപത്രിയിൽ ചികിത്സയിലാണ്.