കൊച്ചി: കളമശേരി കഞ്ചാവ് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു. പൂർവ വിദ്യാർഥി ആഷിഖിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ വിദ്യാർഥികളിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. റൈഡിന് പിന്നാലെ ഒളിവിൽ പോയ എറണാകുളം സ്വദേശിയായ പൂർവ വിദ്യാർഥിയെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ പോലീസ് നടത്തി കൊണ്ടിരിക്കുകയാണ്.