കോട്ടയം: പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിലായി. ആറ് ഗ്രാം കഞ്ചാവുമായാണ് കുട്ടി പിടിയിലായത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കുട്ടിയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പാറശാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുകയായിരുന്ന പ്രതിയെ പാറശാല പോലീസ് അറസ്റ്റ് ചെയ്‌തു. പാറശാല ഇഞ്ചിവിള തേരിവിള ദേവർവിള വീട്ടിൽ ഷാൻ (24) ആണ് അറസ്റ്റിലായത്.