നജ്‌റാൻ: കെഎംസിസി നജ്‌റാൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ഇഫ്‌താർ സംഗമം നടത്തി. ഖാലിദിയ റെഫ്‌ലോൺ റിസോർട്ടിൽ നടന്ന ഇഫ്‌താർ സംഗമത്തിൽ നജ്റാനിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ വ്യാവസായിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. കുടുംബിനികളും കുട്ടികളും ഉൾപ്പടെ നൂറു കണക്കിന് ആളുകൾ ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തു.
പ്രതിഭ, ഒഐസിസി, നജ്‌റാൻ മലയാളി അസോസിയേഷൻ, ഐസിഎഫ്, തമിഴ് മാണ്ട്രം, എസ്‌ഐസി, ഇസ്‌ലാഹി സെൻറർ, ഫോക്കസ്, വളഞ്ചിക, ഡയമണ്ട്, നിലാനക്ഷത്ര തുടങ്ങി സംഘടനാ പ്രതിനിധികളും കെഎംസിസിയുടെ ബലദ്, ജൂർബ, ഫൈസലിയ, ഖാലിദിയ, അരീസ്, ഹബൂനാ, സുൽത്താന തുടങ്ങിയ കമ്മിറ്റിയുടെ പ്രവർത്തകരും സംബന്ധിച്ചു.
വിവിധ ഏരിയ കമ്മിറ്റി പ്രവർത്തകർ സംഗമത്തിന് നേതൃത്വം നൽകി