തിരുവനന്തപുരം: സ്കാനിങ് തിയ്യതി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ചു ജീവനക്കാരിക്ക് ക്രൂര മർദ്ദനം. മെഡിക്കൽ കോളേജ് എം ആര്‍ ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് മര്‍ദനമേറ്റത്. സംഭവത്തെ തുടർന്ന് പൂവാര്‍ സ്വദേശി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടിവള ഉപയോഗിച്ചാണ് ജീവിനക്കാരിയെ അനിൽ മർദിച്ചത്. മുഖത്തെ അസ്ഥികള്‍ പൊട്ടിയ ജയകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.