റിയാദ്: റിയാദിൽ തുടരുന്ന മഴ കാരണം നാളെ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ഇന്ന് രാത്രിയോടെ റിയാദിൽ മഴ കണക്കുമെന്നു കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും നാളെ ക്ലാസുകൾ നടക്കുകയെന്നു അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഇന്ത്യൻ സ്‌കൂളുകൾക്കും അവധി ആയിരിക്കും..