കൊറോണ വാക്സിൻ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അസ്ട്രസെനെക്ക വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടത്. കോവിഡ് വാക്സിനുകൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ഘട്ടത്തിലും വാക്സിന് എതിരെ രംഗത്തുവന്നവർ തങ്ങളുടെ വാദവുമായി സജീവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യത്തെ കോവിഡ് വാക്‌സിനുകളിൽ ഒന്നായിരുന്നു അസ്ട്രസെനെക്ക . പിന്നീട് ഫൈസർ, മോഡേണ വാക്‌സിനുകൾ കൂടി എത്തുകയും ചെയ്തു. രക്തം കട്ടപിടിക്കുന്ന വളരെ അപൂർവമായ കേസുകൾ അക്കാലത്ത് തന്നെ കണ്ടെത്തിയിരുന്നു. കോവിഡ് വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു.