ന്യൂ ഡൽഹി: ഇന്ത്യയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യത്തിനായുള്ള സിലിണ്ടര്‍ വില കുറച്ചിട്ടില്ല. 19 രൂപ കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ ആശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ 1698.50 രൂപയും ചെന്നൈയില്‍ 1911 രൂപയും ആയി. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചതാണ് വില കുറയാൻ കാരണം.