തിരുവനന്തപുരം: എഡിജിപി എം അജിത്കുമാറിന് വേണ്ടി വീണ്ടും രാക്ഷ്ട്രപതിയുടെ വിശിഷ്‌ട സേവാ മെഡൽ ശുപാർശ ചെയ്‌ത് ആഭ്യന്തര വകുപ്പ്. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് അജിത്കുമാറിന് വിശിഷ്‌ട സേവാ മെഡലിജെൻ ശുപാർശ ചെയ്‌തിരിക്കുന്നത്. സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ നേരത്തെ അജിത്കുമാറിന് ലഭിച്ചിരുന്നു.
രാഷ്ട്രപതിയുടെ അവാർഡിനായി കേരളം നൽകിയ ശുപാർശ കഴിഞ്ഞ അഞ്ചു തവണയും കേന്ദ്രം നിരസിച്ചിരുന്നു. ഇന്റലിജന്റ്‌സ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശുപാർശ തള്ളിയിരുന്നത്. രഷ്ട്രപതിയുടെ സേവനമെടൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കാണുകയും ചെയ്തിരുന്നു. ഇത് പിന്നീട് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്‌തിരുന്നു
എഡിജിപി എം അജിത്കുമാർ നിലവിൽ വിജിലൻസ് അന്വേഷണം നേരിടുക കൂടി ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഈ ശുപാർശ നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് അദ്ദേഹത്തിന് ക്ളീൻ ചിറ്റ് നൽകിയിരുന്നു.