ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പഹൽഗ്രാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആന്ധ്രാ സ്വദേശി മധുസൂദനൻ റാവുവാണ് മരണപെട്ടത്. മരണപെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനും ഉൾപ്പെട്ടിരുന്നു.
പഹൽ ഗ്രാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു, പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിൻറെയും ലോക്കൽ പോലീസിന്റെയും കൊടുത്താൽ സംഘങ്ങൾ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണത്തിൽ രക്ഷപെട്ട ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.