31.8 C
Saudi Arabia
Monday, July 7, 2025
spot_img

സൗദിയിലെ പതിനാറ് എയർപോർട്ടുകൾക്ക് ലോകോത്തര അംഗീകാരമായ എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ.

റിയാദ് : സിവിൽ-ഏവിയേഷൻ സംവിധാനത്തിൽ സൗദി അറേബ്യക്ക് പുതിയ നാഴികക്കല്ല്. സൗദിയിലെ വിമാനത്താവളങ്ങൾക്ക് 2024-ൽ എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ (എസിഐ) വേൾഡ്സ് എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ (എസിഇഎ) ലഭിച്ചു. രാജ്യത്ത് ആകെയുള്ള ഇരുപത്തി രണ്ടു വിമാനത്താവളങ്ങളിൽ പതിനാറെണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്.

നിയന്ത്രണത്തിലും മേൽനോട്ടത്തിലും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ്റെ (ജിഎസിഎ) നടത്തിയ നിരന്തര പരിശ്രമത്തിൻ്റെ ഫലമാണ് ഈ നേട്ടം. യാത്രക്കാർക്ക് മികച്ച സേവനങ്ങളും മികച്ച അനുഭവങ്ങളും നൽകുന്നതിന് ക്ലസ്റ്റർ 2 കമ്പനി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. സൗദി അറേബ്യയിലുടെനീളമുള്ള വിമാനത്താവളങ്ങൾ നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും ഉള്ള ചുമതല ക്ലസ്റ്റർ 2 കമ്പനിക്കാണ്.

പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അൽ ഖസീം, കിംഗ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ജിസാൻ, അബഹ ഇന്റർനാഷണൽ എയർപോർട്ട്, പ്രിൻസ് അബ്ദുൽ മൊഹ്‌സിൻ ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് യാമ്പു, ഹായിൽ ഇന്റർനാഷണൽ എയർപോർട്ട്, തായിഫ് ഇന്റർനാഷണൽ എയർപോർട്ട്, നജ്‌റാൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ ജൗഫ് ഇന്റർനാഷണൽ എയർപോർട്ട്, കിംഗ് സഊദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട് അൽ ബഹ, ബിഷ എയർപോർട്ട്, റഫ്ഹ എയർപോർട്ട്, ദവാദ്മി എയർപോർട്ട്, സുറൂറഹ് എയർപോർട്ട്, തുറൈഫ് എയർപോർട്ട്, ഖുറായത്ത് എയർപോർട്ട്, വാദി ദവാസിർ എയർപോർട്ട്, എന്നിവക്കാണ് അംഗീകാരം ലഭിച്ചത്.

നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച കമ്പനി ചീഫ് എക്സിക്യൂട്ടീവ് എഞ്ചി അലി മസ്രാഹി, ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കുക, യാത്രക്കാരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വ്യക്തമായ തന്ത്രം വികസിപ്പിക്കുക, യാത്രക്കാരുടെ പ്രധാന നിർദേശങ്ങൾ ഉൾകൊണ്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles