കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹ സംഘത്തിന് നേരെ ആക്രമണം നടത്തിയയാളെ അറസ്‌റ്റ് ചെയ്‌തു. കൊടുവള്ളി വെണ്ണക്കോട് ഉണ്ടായ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടാ ആട് ഷമീറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വിവാഹത്തിന് കല്യാണമണ്ഡപത്തിലെത്തിയ ബസ് ആളുകളെ ഇറക്കിയ ശേഷം തിരിക്കുന്നതിനായി തെട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് കയറ്റിയിരുന്നു. അതിനിടയിൽ ബസ് കാറിന് ഉരസിയിരുന്നു. ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്.
തുടർന്ന് ബസ്സിന്റെ മുൻ വശത്തെ ചില്ല് അടിച്ചു തകർക്കുകയും പന്നിപ്പടക്കം ഉൾപ്പടെയുള്ള വസ്‌തുക്കൾ എറിയുകയും ചെയ്‌തു. അക്രമികൾ എറിഞ്ഞ ഒരു പടക്കം പമ്പിനുള്ളിൽ പെട്ടിത്തെറിക്കുകയും ചെയ്തു.
പൊട്ടാതിരുന്ന പടക്കം പോലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തത്തിൽ നിന്നും ഒഴിവായി