അപകടത്തിൽ പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ചു ഭർത്താവ് മുങ്ങി

ഇടുക്കി: ഉപ്പുതറയിൽ അപകടത്തിൽപെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ചു ഭർത്താവ് മുങ്ങി. ആലടി സ്വദേശി സുരേഷാണ് ഭാര്യ നവീനയെ ഉപേക്ഷിച്ചു മുങ്ങിയത്. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷ് മനഃപൂർവം അപകടം ഉണ്ടാക്കിയതാണെന്നാണ് പോലീസ് നിഗമനം. ഉപ്പുതറ പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുമ്പോഴും സുരേഷ് മദ്യ ലഹരിയിലായിരുന്നു.

വെള്ളിയാഴ്‌ച രാത്രിയോടെയാണ് അപകടം ഉണ്ടായതെന്നാണ് അറിയുന്നത്. രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത് സമീപത്തെ ഓട്ടോഡ്രൈവർ കാണുന്നത്. പരിക്ക് പറ്റിയ സ്ത്രീ റോഡിന് മുകളിൽ വന്നു നിൽക്കുന്നത് കണ്ട നാട്ടുകാർ ഉപ്പുതറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയെ ഉപേക്ഷിച്ചു പോയി എന്നതിനൊപ്പം അപകടം ഇയാൾ തന്നെ സൃഷ്ടിച്ചതാണോ എന്നാണ് പോലീസിന്റെ സംശയം.

അപകടത്തിൽ പെട്ട വാഹനത്തിൽ ഭാര്യ ഉണ്ടായിരുന്നിട്ടും അവരെ രക്ഷപെടുത്താൻ ശ്രമിക്കുയോ അപകടവിവരം പുറത്തു പറയുകയോ സുരേഷ് ചെയ്തിരുന്നില്ല. ഇതാണ് പൊലീസിന് സംശയം നൽകാൻ ഇട നൽകിയത്. ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ എന്നാണ് അറിയുന്നത്. ഇവർ തമ്മിൽ കുടുംബ വഴക്കുകളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles