31.8 C
Saudi Arabia
Monday, July 7, 2025
spot_img

റിയാദിൽ എം ഇ എസ് റിയാദ് ചാപ്റ്റർ – ടാർഗറ്റ് ഗ്ലോബൽ അക്കാദമി , നീറ്റ് പരീക്ഷ മാർഗ നിർദ്ദേശക ക്ലാസ്.

റിയാദ് : ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടി MES റിയാദ് ചാപ്റ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാർഗ നിർദ്ദേശക ക്ലാസ് ഏപ്രിൽ 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അലിഫ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും.

നീറ്റ് പരീക്ഷ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയിൽ സമയം ലാഭിക്കാനും പിഴവുകൾ ഒഴിവാക്കാനും ഉള്ള മാർഗങ്ങൾ, നീറ്റ് അവസാന വട്ട ഒരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ ക്ലാസ്സിൽ ഉൾപെടുത്തുമെന്നു സംഘാടകർ അറിയിച്ചു. നീറ്റ് പരീക്ഷ പരിശീലന രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ടാർഗറ്റ് ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.

കഴിഞ്ഞ 12 വർഷമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ടാർഗറ്റ് ലേർണിങ് സെന്ററിന്റെ പുതിയ കാൽവെപ്പാണ് റിയാദിൽ ആരംഭിച്ച ടാർഗറ്റ് ഗ്ലോബൽ അക്കാദമി. NEET/JEE/CUET/SAT തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയർ ഗൈഡൻസ് രംഗത്തെ സർട്ടിഫൈഡ് ട്രെയിനേഴ്സും അടങ്ങിയ ടീം ആണ് ടാർഗറ്റ് ഗ്ലോബൽ അക്കാദമി.

ക്ലാസിൽ പങ്കെടുക്കാൻ രജിസ്ട്രേഷന് വേണ്ടി 0595332045 എന്ന നമ്പറിൽ ബന്ധപ്പെടുക. പ്രവേശനം സൗജന്യമാണ്. ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. നീറ്റ് പരീക്ഷയുമായി ബന്ധപെട്ട് പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ മുനീർ എം.സി പറഞ്ഞു.

എം എ എസ് ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, ട്രെഷെറർ ഫൈസൽ, നീറ്റ് പരിശീലകരായ സച്ചിൻ അഹമ്മദ്, ഷമീർ ഇ എസ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles