ലോക്‌സഭ തെരെഞ്ഞെടുപ്പ് കേരളത്തില്‍ 70%

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ്. നടന്നു വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയമെങ്കിലും ആറ് മണിക്ക് വരിയിലുണ്ടായിരുന്നഎല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരിക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുക. വൈകീട്ട് 7.45 മണി വരെ 70.03 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ ഇപ്പോഴും വോട്ടര്‍മാര്‍ വരിയില്‍ തുടരുന്നുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ പോളിംഗിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

കേരളത്തിലെ പോളിംഗ് നില
തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92, പത്തനംതിട്ട-63.35, മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36, കണ്ണൂര്‍-75.74, കാസര്‍ഗോഡ്-74.28

Related Articles

- Advertisement -spot_img

Latest Articles