തിരുവനന്തപുരം: കഠിനചൂടിൽ തളരുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആശ്വാസമായി ഇന്ന് വേനല്‍ മഴ പെയ്‌തേക്കും. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിതമായതോ നേരിയതോ മിന്നലോട് കൂടിയ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുണ്ട്. മെയ് അഞ്ച് വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ സംസ്ഥാനത്ത് മഴക്കും ഇടി മിന്നലിനും സാധ്യത ഉള്ളത് കൊണ്ട് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നുണ്ട്.