ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരണപെട്ടു. പെരിന്തൽമണ്ണ കരിങ്കല്ലത്താണി പൂവത്താണി വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്‌സൽ (36) ആണ് മരണപ്പെട്ടത്. ശറഫിയ ഖാലിദ് ബിൻ വലീദിൽ താമസ സ്ഥലത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം ബക്ഷ് ഹോസ്പിറ്റൽ മോർച്ചറിയിൽ സ്പൂക്ഷിച്ചിരിക്കുകയാണ്.

ഖാലിദ് ബിൻ വലിദ് കംപ്യൂട്ടർ സൂഖിൻ കംപ്യൂട്ടർ എഞ്ചിനിയൻ ആയി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് അഫ്‌സൽ. പിതാവ് മുഹമ്മദ്, മാതാവ് മൈമൂന, ഭാര്യ ഉവൈസ, മക്കൾ അജ്‌വ അഫ്‌സൽ, ഫാത്തിമ അസ്ഹ, സഹോദരികൾ ഹസ്‌നത്ത്, മുഹസിന, ആമിന.നാല് വർഷത്തോളമായി പ്രവാസിയാണ്. മരണാനുബന്ധ നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് നേതുത്വം നൽകി വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles