25.2 C
Saudi Arabia
Friday, October 10, 2025
spot_img

മേയർ ബസ് തടഞ്ഞ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷൻ

തിരുവനന്തപുരം : തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നേമം സ്വദേശി എൽ എച്ഛ് യദു സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥിന്റെ ഉത്തരവ്. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആനന്ദ് കണ്ടാലറിയുന്ന രണ്ടുപേർക്കെതിരെയാണ് പരാതി.

Related Articles

- Advertisement -spot_img

Latest Articles