ലഖ്നോ: നീണ്ട അനിശ്ചിതങ്ങൾക്ക് വിരാമം നൽകി രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കും.
കിഷോറി ലാൽ ശർമ്മയായിരിക്കും അമേട്ടിയിലെ കോൺഗ്രസ് സ്ഥാനാർഥി. ഇരു മണ്ഡലങ്ങളിലും നാനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഇന്നാണ്. മെയ് 20 നാണ് വോട്ടെടുപ്പ്.
1952 മുതൽ ഗാന്ധി കുടുംബമാണ് ഇവിടെ നിന്നും തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച ഏക സീറ്റായിരുന്നു ഇത്. സോണിയാ ഗാന്ധി രാജ്യസഭാ എംപിയായത് കാരണം മത്സരിക്കുന്നില്ല.