മുംബൈ: ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച മുംബൈയിലെ ആശുപത്രിക്കെതിരെ പരാതി. വൈദ്യുതി നിലച്ചത് കാരണം മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയതെന്നാണ് ആരോപണം. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പരിധിയിലുള്ള സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിലായിരുന്നു കേസിനാസ്പതമായ സംഭവം.
ഖുസ്രുദ്ധീന്‍ അന്‍സാരിയുടെ ഭാര്യ സാഹിദ്ധീനും(26) കുഞ്ഞുമാണ് മരിച്ചത്. തിങ്കളാഴ്ച ഡെലിവറി ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചെങ്കിലും മൂന്ന് മണിക്കൂർ നേരത്തേക്ക് ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെയും കുഞ്ഞിന്റെയും മരണശേഷവും ശേഷവും ഈ ആശുപത്രിയിൽ വേറെ ശസ്ത്രക്രിയ നടന്നു. അതും ഇരുട്ടില്‍ തന്നെയായിരുന്നു കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കുടുംബം കുടുംബം ആരംഭിച്ചിട്ടും ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
യുവതിക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും ഒമ്പത് മാസം വരെ പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അന്‍സാരിയുടെ മാതാവ് പ്രതികരിച്ചു. എല്ലാ റിപ്പോര്‍ട്ടുകളും തൃപ്തികരമായിരുന്നു രാവിലെ ഏഴ് മണിക്കാണ് ഡെലിവറിക്കായി കയറ്റിയത്. രാത്രി എട്ട് മണി വരെയും തങ്ങളോട് യാതൊരു കുഴപ്പവുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് താന്‍ കാണുന്നത് ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെയായിരുന്നുവെന്നും അവർ പറഞ്ഞു.
ശസ്ത്രക്രിയ സമയത്ത് കറന്റ് പോയയിട്ടും ജനറേറ്റർ പ്രവർത്തിപ്പിക്കാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ അവർ അനുവദിച്ചില്ല. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് അവര്‍ ശസ്ത്രക്രിയ നടത്തിയത്. ആദ്യം കുഞ്ഞ് മരിച്ചെന്നാണ് പറഞ്ഞത്. അമ്മയ്ക്ക് കുഴപ്പമില്ലെന്നും പറഞ്ഞു. പിന്നീടാണ് ഞങ്ങളുടെ മോളുടെ ജീവനും നഷ്ടപ്പെട്ടതായി അറിഞ്ഞത്. ആവശ്യത്തുള്ള ഓക്‌സിജന്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല’, അന്‍സാരിയുടെ അമ്മ പറഞ്ഞു.