കോഴിക്കോട്: ഉഷ്ണ തരംഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. സൂര്യതാപമേറ്റ് മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസികൾ പ്രാർത്ഥന നിരതരാവണം. എന്നാൽ ആകാശത്തുനിന്ന് ദൈവ കാരുണ്യത്തിന്റെ നമുക്കുമേൽ പെയ്തിറങ്ങുമെന്ന് വിശുദ്ധ ഖുർആനും പ്രവാചകനും പഠിപ്പിക്കുന്നുണ്ട്. ഇന്ന് പള്ളികളിൽ മഴക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് സംയുക്ത ഖാളിമാരായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുകൊയ തങ്ങൾ എന്നിവരും കൂടാതെ സംഘടന നേതാക്കളായ സി പി അബ്ദുസലാം സുല്ലമി, ടി പി അബ്ദുള്ളക്കോയ മദനി, പി മുജീബ്റഹ്മാൻ എന്നിവരും ആവശ്യപ്പെട്ടു.