ചെന്നൈ : ട്രെയിനിൽ നിന്നും ശുചിമുറിയിലേക്ക് പോയ ഗർഭിണിയായ യുവതി പുറത്തേക്ക് തെറിച്ചു വീണു മരിച്ചു. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്ത ഗർഭിണിയാണ് മരിച്ചത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.