ഇടുക്കി : കിടപ്പ് രോഗിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് ക്രൂരതക്കിരയായത്. കിടപ്പ് രോഗിയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ വിവരം ജോസഫ് തന്നെയാണ് പോലീസിനെ അറിയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടര്‍ നടപടികളുമായി മുന്നോട്ട് പോവുന്നു.