26 C
Saudi Arabia
Sunday, March 29, 2026
spot_img

സൗദിയിലെ ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉടൻ വരുന്നു

 

റിയാദ്: സൗദിയിലെ റെസ്റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉടൻ വരുന്നു. ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍, പാക്കിംഗ്, മറ്റു ഭക്ഷ്യഉല്‍പന്നങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണ് വരുന്നത്. നഗരഗ്രാമ മന്ത്രാലയമാണ് പുതിയ പദ്ധതി തയ്യാറാക്കുന്നു.

ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം, സ്രോതസ്സ്, അളവ് തുടങ്ങിയ ഈ സംവിധാനം വഴി അറിയാൻ സാധിക്കും. വല്ല വ്യത്യാസങ്ങളുമുണ്ടെങ്കില്‍ അവ തിരിച്ചയക്കാനും തിരിച്ചുവിളിക്കാനും സൗകര്യപ്പെടുന്ന വിധത്തിലാകും ഈ സംവിധാനം വരിക. ഭക്ഷ്യവസ്തുക്കള്‍ സ്ഥാപനത്തിലേക്ക് എത്തിയയുടനെ വിതരണക്കാരന്റെ പേരും വിവരങ്ങളും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

Related Articles

- Advertisement -spot_img

Latest Articles