റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്നത് 13 മില്യനിലധികം പേർ. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശികളും വിദേശികളുമടക്കം 13 ദശലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹി വ്യക്തമാക്കിയത്. രാജ്യത്ത് 12 ലക്ഷം സ്ഥാപനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആറാമത് തൊഴില്‍ സുരക്ഷ, ആരോഗ്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ സുരക്ഷയില്‍ മുന്‍വര്‍ഷങ്ങള്‍ രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ മേഖലയിലെ സുരക്ഷയെ കുറിച്ച് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് നിലവില്‍ എട്ട് ഭാഷകളില്‍ യോഗ്യതയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ സേവനം 40 ഭാഷകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ തൊഴില്‍സുരക്ഷ 7.30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം തൊഴില്‍ സുരക്ഷയുള്ള രാജ്യമായി സൗദി വളരുകയാണ് ലക്ഷ്യം. ഇതിനായി ബഹുമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്.