41.9 C
Saudi Arabia
Monday, August 25, 2025
spot_img

റെഡ് വേവ്-7 നാവിക അഭ്യാസത്തിന് തുടക്കമായി

റിയാദ് : ചെങ്കടൽ അതിർത്തിയിലുള്ള ജോർദാൻ, ഈജിപ്ത്, ജിബൂട്ടി, യെമൻ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വെസ്റ്റേൺ ഫ്ലീറ്റിലെ കിംഗ് ഫൈസൽ നേവൽ ബേസിൽ “റെഡ് വേവ്-7” സംയുക്ത നാവിക അഭ്യാസം ആരംഭിച്ചു. സൗദി നാവികസേനയെ കൂടാതെ റോയൽ സൗദി ലാൻഡ് ഫോഴ്‌സ്, റോയൽ സൗദി എയർഫോഴ്‌സ്, സൗദി ബോർഡർ ഗാർഡിൻ്റെ യൂണിറ്റുകൾ എന്നിവയും റെഡ് വേവ്-7 ൽ പങ്കെടുക്കുന്നുണ്ട്.

ചെങ്കടലിനോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സമുദ്ര സുരക്ഷ വർധിപ്പിക്കാനും പ്രാദേശിക ജലം സംരക്ഷിക്കാനുമാണ് റെഡ് വേവ്-7 ഡ്രിൽ ലക്ഷ്യമിടുന്നതെന്ന് വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ മൻസൂർ ബിൻ സൗദ് അൽ ജുവൈദ് പറഞ്ഞു. സൈനികസംബന്ധിയായ ആധുനിക ആശയങ്ങൾ, തന്ത്രപ്രധാനമായ ചർച്ചകൾ, വ്യത്യസ്ത പോരാട്ട രീതികളുടെ അനുകരണം എന്നിവയും റെഡ് വേവ്-7 ന്റെ ഭാഗമായി നടക്കും.

ഉപരിതല വ്യോമ യുദ്ധം, ഇലക്‌ട്രോണിക് യുദ്ധം, സ്പീഡ് ബോട്ടുകളുടെ ആക്രമണത്തെ ചെറുക്കുക തുടങ്ങിയ സംയുക്തവും സമ്മിശ്രവുമായ വിവിധ കാര്യങ്ങളാണ് റെഡ് വേവ്-7 ലക്ഷ്യം വെക്കുന്നത്. ഷിപ്പിംഗ് ലൈനുകൾ സംരക്ഷിക്കുക, കള്ളക്കടത്ത്, തീവ്രവാദം, കടൽക്കൊള്ള, അനധികൃത കുടിയേറ്റം എന്നിവയെ ചെറുക്കുക തുടങ്ങിയ സമുദ്ര സുരക്ഷാ അഭ്യാസങ്ങളും സേന നടപ്പിലാക്കും

Related Articles

- Advertisement -spot_img

Latest Articles