കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലുള്ള വിവിധ മാളുകളിലേക്ക് തൊഴിൽ അവസരം. ഈ മാസം 14 ന് കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിലും 16ന് തൃശ്ശൂർ പുഴക്കൽ ഉള്ള ലുലു കൺവെൻഷൻ സെന്ററിലും വെച്ചാണ് ഇന്റർവ്യൂ. രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്റർവ്യൂ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്.
ഏജന്റുകളുടെയോ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെയോ സഹായം ആവശ്യമില്ലതെ നേരിട്ടാണ് ഇന്റർവ്യൂ.
ജോലി അന്വേഷിക്കുന്നവർക്ക് പുതുക്കിയ ബയോഡാറ്റ സഹിതം അന്നേ ദിവസങ്ങളിൽ നേരിട്ട് ഹാജരാവാം.