റിയാദ് – കഴിഞ്ഞ ദിവസം അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തിൽ തുടര്‍ന്ന് തീ പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി മരിച്ചു.
നാഷണല്‍ ഗാഡ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തിലായിരുന്ന നീരോല്‍പ്പാലം പറമ്പാളില്‍ വീട്ടില്‍ ശഫീഖ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. അവിവാഹിതനാണ്. അബ്ദുല്‍ ലത്തീഫ്, സുലൈഖ എന്നിവരുടെ മകനാണ്. മയ്യിത്ത് റിയാദില്‍ കബറടക്കും.