40.6 C
Saudi Arabia
Monday, August 25, 2025
spot_img

 സൗദിയിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ​ഗണ്യമായ വർധന

ജിദ്ദ: കഴിഞ്ഞ വർഷം സൗദിയിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ 99 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കമ്മ്യൂണിക്കേഷൻസ് സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷന്റെതാണ് റിപ്പോർട്ട്. പകുതിയിലധികം ഉപയോക്താക്കളും (52.3%) ദിവസവും ഏഴ് മണിക്കൂറിലധികം ഇൻ്റർനെറ്റിൽ ചെലവഴിക്കുന്നതായാണ് കണക്കുകൾ. ഇതിൽ 84 ശതമാനത്തിലധികം പേരും വീടുകളിൽ നിന്നും 72 ശതമാനം പേർ യാത്രയിലും, 43 ശതമാനത്തിലധികം പേർ ജോലി സ്ഥലങ്ങളിൽ വെച്ചുമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.
പുരുഷന്മാരിൽ 99 ശതമാനത്തിൽ അധികവും, സ്ത്രീകളിൽ 98 ശതമാനത്തിൽ അധികവും ഇന്റർനെറ്റിന്റെ ഉപയോഗം വർധിച്ചു.
രാത്രി 9 നും 11 നും ഇടയിലാണ് കൂടുതൽ പേരും ഇ​ന്റർനെറ്റ് ഉപയോ​ഗിക്കുന്നത്. വെള്ളിയാഴ്ചകളിലാണ് ഏറ്റവും കൂടുതലായി കാണുന്നത്.

Related Articles

- Advertisement -spot_img

Latest Articles