28 C
Saudi Arabia
Friday, October 10, 2025
spot_img

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 21ന് കരിപ്പൂരിൽ നിന്നും

 

 

മക്ക: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 21ന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മദീനയിൽ ഇന്ന് പുലർച്ചെ എത്തുകതയും ചെയ്തു. മദീന വിമാനത്താവളത്തിൽ ഇറങ്ങിയ തീർഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ നയതന്ത്ര ഉദ്യോഗസ്ഥകരും ഹജ് മന്ത്രാലയ ഉദ്യോഗസ്ഥരും ചേർന്ന് ഊജ്വല സ്വീകരണം നൽകുകയും ചെയ്തു. ഹൈദരാബാദിൽ നിന്നും ശ്രീനഗറിൽ നിന്നുമാണ് ആദ്യ വിമാനങ്ങൾ എത്തിയത്. പത്തോളം വിമാനങ്ങളിലായി 3000ലേറെ ഇന്ത്യൻ ഹാജിമാർ ഇന്ന മദീനയിലെത്തും.
ഇന്ത്യയിൽ നിന്ന് കൂടാതെ പാകിസ്ഥാനിൽ നിന്നുമാണ് ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ എത്തുന്നത്.

ഇന്ത്യയിൽ നിന്നും ഈ വർഷം 1,75,025 പേരാണ് ഹജ്ജിനെത്തുന്നത്. ഇവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലാണ് എത്തിച്ചേരുക. ഇവരിൽ 1,40,020 തീർഥാടകർ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേർ സ്വകാര്യ ഗ്രൂപ്പിലുമാണ് വരുന്നത്. മദീനയിൽ ഇറങ്ങുന്ന ഹാജിമാർ ഹജ്ജ് കർമ്മം കഴിഞ്ഞ് ജിദ്ദയിൽ നിന്നുമാകും മടങ്ങുക.
കേരളത്തിൽ നിന്നെ 18,019 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തുന്നത്.
കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈമാസം 26-നും കണ്ണൂരിൽനിന്നുള്ളത് ജൂൺ ഒന്നിനും പുറപ്പെടും. ഇവർക്ക് ഹജ്ജ് കഴിഞ്ഞാകും മദീന സന്ദർശനമുണ്ടാകുക.

Related Articles

- Advertisement -spot_img

Latest Articles