39.8 C
Saudi Arabia
Friday, August 22, 2025
spot_img

സൗദിയിൽ ഹജ്ജ് സീസണിൽ താൽക്കാലിക ജോലി ചെയ്യാൻ വിദേശികൾക്കും അവസരം

 

മക്ക: സൗദിയിൽ ഹജ്ജ് സീസണിൽ താൽക്കാലിക ജോലി ചെയ്യാൻ വിദേശികൾക്കും സ്വദേശികൾക്കും അവസരം. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഹജ്ജ് സീസണിൽ താൽക്കാലിക ജോലിയിലേർപ്പെടുന്നതിന് അവസരമൊരുക്കിയത്. ഇതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പോർട്ടൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അജീർ അൽഹജ്ജ് എന്ന പേരിലാണ് പോർട്ടൽ. https://www.ajeer.com.sa. എന്ന സൈറ്റിൽ കയറി പുതിയ ബയോഡാറ്റ അപ്്ലോഡ് ചെയ്യേണ്ടതാണ്.

പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും യോഗ്യതയും പ്രവർത്തനപരിചയവും നോക്കി ജോലിക്ക് നിയമിക്കുകയാണ് ചെയ്യുക.
ജോലി ലഭിക്കുന്നവർക്ക് ഹജ്ജ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ അതാത് സ്ഥാപനങ്ങൾ ശരിയാക്കി നൽകുകയും ചെയ്യും.

Related Articles

- Advertisement -spot_img

Latest Articles