റിയാദ്: സൗദിയിലെ ബഡ്ജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസിന് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഈ വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി സി ഇ ഒ. ബന്ദര്‍ അല്‍-മുഹന്ന പറഞ്ഞു. 3.7 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഈ വര്‍ത്തെ ആദ്യ പാദത്തില്‍ ഫ്‌ളൈ നാസില്‍ യാത്ര ചെയ്തത്. നിലവില്‍ പ്രതിവാരം ആഭ്യന്തര -അന്താരാഷ്ട്ര തലത്തില്‍ 1,500-ലധികം സര്‍വീസുകളാണ് നടത്തുന്നത്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി 250 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ പദ്ധതിയുണ്ട്. 330 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനും പ്രതിവര്‍ഷം 100 ദശലക്ഷം വിനോദസഞ്ചാരികള്‍ക്ക് ആതിഥേയത്വം വഹിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2023-ല്‍ ലോകത്തിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാനമായ ഫ്ളൈനാസ് നാലാം സ്ഥാനം നേടിയിട്ടുണ്ട്. ‘സ്‌കൈട്രാക്സ്’ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ പത്താം വര്‍ഷവും വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍ നിന്ന് 2024-ല്‍ ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും കുറഞ്ഞ ചെലവ് കുറഞ്ഞ എയര്‍ലൈന്‍’ അവാര്‍ഡും ഫ്ളൈനാസ് കരസ്ഥമാക്കി.
സൗദിയില്‍ നിന്നും ഇന്ത്യയിലെ കോഴിക്കോട്, ഹൈദരാബാദ്, ലക്‌നൗ, ഡല്‍ഹി, മുബൈ എന്നീ സ്ഥലങ്ങളിലേക്കാണ് ഫ്‌ളൈനാസ് സര്‍വ്വീസ് നടത്തുന്നത്.



