കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി ഇന്ന് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ കരിയാംപുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. ഇവർ മൂന്നാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി. രണ്ടുപേർ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. നിലവിൽ വേങ്ങൂർ പഞ്ചായത്തിലെ 208 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് റിപ്പോർട്ട് ചെയ്തിയിട്ടുള്ളത് . നാൽപ്പതോളം പേർ ആശുപത്രിയിലാണ്.