30.4 C
Saudi Arabia
Friday, August 22, 2025
spot_img

ഗവർണർക്ക് തിരിച്ചടി; സർവകലാശാല സെനെറ്റിലേക്കുള്ള നാമനിർദ്ദേശം കോടതി തള്ളി

കൊ​ച്ചി: ഗ​വ​ര്‍​ണ​ര്‍ സ്വ​ന്തം നി​ല​യി​ല്‍ സെ​ന​റ്റി​ലേ​ക്ക് അം​ഗ​ങ്ങ​ളെ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത ന​ട​പ​ടി കോടതി റ​ദ്ദാ​ക്കി. പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂർത്തിയക്കാനും ഗ​വ​ര്‍​ണ​ര്‍​ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

കേരള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് നാ​ല് വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളെ ഗവർണർ നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത ന​ട​പ​ടി ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. രാ​ഷ്ട്രീ​യം മാ​ത്രം നോ​ക്കി​യാ​ണ് ഗ​വ​ര്‍​ണ​റുടെ നാമനിര്ദേശമെന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. ഈ ഹ​ര്‍​ജി​യി​ലാ​ണ് ഗവർണരുടെ നടപടി റദ്ദാക്കി കോ​ട​തി ഉ​ത്ത​ര​വ്.

അ​താ​ത് മേ​ഖ​ല​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ​വ​രാ​യാണ് സെ​ന​റ്റി​ലേ​ക്ക് ശി​പാ​ര്‍​ശ ചെയ്യേണ്ടതെന്നാണ് ച​ട്ടം. എ​ന്നാ​ല്‍ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​കരെന്ന മാനദണ്ഡം മാ​ത്രം നോ​ക്കി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നാമനിർദ്ദേശം നല്കിയതെന്നായിരുന്നു ആ​ക്ഷേ​പം.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച ത​ങ്ങ​ളെ ആ​രെ​യും ഗ​വ​ര്‍​ണ​ര്‍ സെ​ന​റ്റി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നായിരുന്നു ഹ​ര്‍​ജി​ക്കാ​ര്രുടെ ആ​രോ​പണം. ഗവർണർ എന്ന നിലയിൽ തനിക്ക് സ്വന്തമായി അം​ഗ​ങ്ങ​ളെ സെനെറ്റിലേക്ക് നോ​മി​നേ​റ്റ് ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ഗ​വ​ര്‍​ണ​റു​ടെ വാ​ദം.

വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി, സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്കു​ള്ള ഗ​വ​ര്‍​ണ​റു​ടെ നാ​മ​നി​ര്‍​ദേ​ശം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഹരജി നല്കിയവരുൾപ്പടെ അ​പേ​ക്ഷിച്ചവരെ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ക​ണം പു​തി​യ നി​യ​മ​ന​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ നോ​മി​നേ​റ്റ് ചെ​യ്ത ര​ണ്ട് പേ​രു​ടെ നി​യ​മ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles