യാംബു: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സൗദിയിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ ഫുട്ബാൾ രണ്ടാം വാര മത്സരം മേയ് 24 ന് യാംബുവിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് യാംബു റോയൽ കമീഷൻ ഇന്റസ്ട്രിയൽ കോളജ് മൈതാനിയിലാണ് മൽസരങ്ങൾ നടക്കുക. ഫുട്ബോൾ മേളയുടെ മുന്നോടിയായി യാമ്പൂവിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക കായിക സംഘടനാ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് ‘പ്രതിനിധി സംഗമം’ സംഘടിപ്പിച്ചു.
യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഗമത്തിൽ സോക്കർ ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറാജ് മുസ്ലിയാരകത്ത് അധ്യക്ക്ഷം വഹിച്ചു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ നടുവിൽ, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ എന്നിവർ സംസാരിച്ചു. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കായിക സംഘടനകളെ പ്രതിനിധീകരിച്ച് അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഷൗക്കത്ത് മണ്ണാർക്കാട് ബിഹാസ് കരുവാരക്കുണ്ട്, (നവോദയ), ശമീൽ മമ്പാട് (ഒ.ഐ.സി.സി), ഷബീർ ഹസ്സൻ ( വൈ.ഐ.എഫ്.എ), (യൂനീക് എഫ്.സി), സൈനുദ്ദീൻ മഞ്ചേരി വിപിൻ തോമസ് (ആർ.സി എഫ്.സി), ശമീർ ബാബു (മലബാർ എഫ്.സി) ജാവീദ് (കണ്ണൂർ ഫൈറ്റേഴ്സ്), എന്നിവരും വിവിധ കെ.എം.സി.സി ഘടകങ്ങളെ പ്രതിനിധീകരിച്ച് അബ്ദുറസാഖ് നമ്പ്രം, അഹ്മദ് ഫസൽ എ.ആർ നഗർ, അബ്ദുറഹീം കരുവന്തിരുത്തി, ഷാജഹാൻ, അബ്ബാസലി, അബ്ദുൽ അസീസ് ചുങ്കത്തറ എന്നിവരും ആശംസാ പ്രസംഗം നടത്തി.
നാഷനൽ സോക്കർ ടൂർണമെന്റ് ചീഫ് കോഡിനേറ്റർ മുജീബ് ഉപ്പട ടൂർണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സൗദിയിലെ നാല് പ്രവിശ്യകളിൽ നിന്നുമായി എട്ടു ടീമുകൾ മാറ്റുരക്കും. കേരളത്തിലെ പ്രശസ്തരായ താരങ്ങൾ മൽസരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി യാംബു സെൻട്രൽ ട്രഷറർ അലിയാർ മണ്ണൂർ സ്വാഗതവും ചെയർമാൻ അയ്യൂബ് എടരിക്കോട് നന്ദിയും പറഞ്ഞു. സുബൈർ ചേലേമ്പ്ര, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, ബഷീർ താനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.