28 C
Saudi Arabia
Friday, October 10, 2025
spot_img

ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് പങ്ക്; ജുഡീഷ്യൽ അന്വേഷണം വേണം യു ഡി എഫ്

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​യി​ല്‍  ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സിനും, എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷിനും ​പങ്കെന്ന് യു ഡി എഫ്.  ​സം​ഭ​വ​ത്തി​ല്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും  യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ ആ​വശ്യപ്പെട്ടു.

ബാ​ർ കോ​ഴ​യി​ലെ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രി​ല്ല. ടൂ​റി​സം മ​ന്ത്രി​ മുഹമ്മദ് റിയാസിനെ  ര​ക്ഷി​ക്കാ​നാ​ണ് എ​ക്‌​സൈ​സ് മ​ന്ത്രി നേ​രി​ട്ട് പ​രാ​തി ന​ല്‍​കി​യ​ത്. ടൂ​റി​സം, എ​ക്‌​സൈ​സ് മ​ന്ത്രി​മാ​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ കെ.​എം.​മാ​ണി​ ഒ​രു കോ​ടി രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്നതായിരുന്നു ആരോപണം. എ​ന്നാ​ല്‍ 25 കോ​ടി രൂ​പ ബാ​റു​ട​മ​ക​ളി​ല്‍​നി​ന്ന് പി​രി​ക്കാ​നുള്ള ശ്ര​മം ന​ട​ന്നെ​ന്നാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന വി​വ​രം. മ​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോടെയാ​ല്ലാ​തെ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പി​രി​വ് ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

- Advertisement -spot_img

Latest Articles