24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ

വാ​ഷിം​ഗ്ട​ണ്‍: ആക്രമണം അ​വ​സാ​നി​പ്പി​ക്കാ​ൻ പുതിയ ഫോ​ര്‍​മു​ല​യു​മാ​യി ഇ​സ്ര​യേ​ല്‍. മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യി പൂർത്തീകരിക്കേണ്ട ​ ഫോ​ർ​മു​ല​യാ​ണ് ഇ​സ്ര​യേ​ൽ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ​റ​ഞ്ഞു .

അ​മേ​രി​ക്ക​യുടെ നയതന്ത്ര ശ്രമങ്ങളുടെ ഫ​ല​മാ​യാ​ണ് ഇ​സ്ര​യേ​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി  മുന്നോട്ട് വന്നതെന്ന്  വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ബൈ​ഡ​ൻ പ​റ​ഞ്ഞു.​ ആ​റാ​ഴ്ച നീ​ളു​ന്ന പ്രഥമ ഘ​ട്ട​ത്തി​ല്‍ തന്നെ സ​മ്പൂ​ര്‍​ണ വെ​ടി നി​ര്‍​ത്ത​ലാ​ണ് ഇ​സ്ര​യേ​ല്‍ മു​ന്നോ​ട്ട് വെക്കുന്നത്.

ആദ്യ ഘട്ടത്തിൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നിന്നും ഇ​സ്ര​യേ​ല്‍ സൈ​നി​ക​ർ  പി​ന്‍​മാ​റുകയും   ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ബ​ന്ദി​ക​ളു​ടെ മോചിപ്പിക്കുകയും വേണം.  ദി​വ​സവും  600 ട്ര​ക്കു​ക​ളി​ല്‍ ഭ​ക്ഷ​ണ​വും മ​രു​ന്നും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ഗാ​സ​യി​ലേ​ക്ക്  എത്തി​ക്കും. താൽക്കാലിക  ഭ​വ​ന യൂ​ണി​റ്റു​ക​ളും ഗാ​സ​യി​ല്‍ സ്ഥാ​പി​ക്കും.

ഈ ​ കാ​ല​യ​ള​വി​ല്‍  ഖ​ത്ത​റി​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും  മ​ധ്യ​സ്ഥ​ത​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും. പ്രഥമ ഘട്ടം  വി​ജ​യി​ച്ചാ​ല്‍ രണ്ടാം ഘ​ട്ട​ത്തി​ലെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഗാ​സ​യി​ല്‍ നി​ന്നും  ഇ​സ്ര​യേ​ല്‍ സൈ​നി​ക​ർ  പൂ​ര്‍​ണമായും  പി​ന്‍​മാ​റുമെന്നാണ്  പറയുന്നത്.  ഹ​മാ​സ് ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കണം

മൂ​ന്നാം ഘ​ട്ടത്തിൽ  പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​കൾ ​പൂർത്തിയാക്കുന്നതിനെ കുറി ച്ചാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.  യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാൻ ഇ​സ്ര​യേ​ല്‍ തയ്യാറാവു ക​യാ​ണെ​ങ്കി​ല്‍ മു​ഴു​വ​ന്‍ വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ച്ചു​ കൊണ്ടുതന്നെ  ക​രാ​റി​ന് ത​ങ്ങ​ള്‍ ത​യാ​റാ​ണെ​ന്ന് മ​ധ്യ​സ്ഥ വഹിച്ചവരെ  അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹ​മാ​സ് പ​റ​ഞ്ഞി​രു​ന്നു.

Related Articles

- Advertisement -spot_img

Latest Articles