41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഹജ്ജ് : മദീനയിൽ സ്മാർട്ട് റോബോട്ട് സേവനവുമായി ആരോഗ്യ മന്ത്രാലയം

മദീന: പ്രവാചക പള്ളിയിൽ സന്ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്മാർട്ട് റോബോട്ട് സേവനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള 96-ലധികം ഭാഷകളിൽ തീർഥാടകരുടെ സുരക്ഷയ്ക്കും അവബോധത്തിനുമുള്ള വിദ്യാഭ്യാസ സന്ദേശങ്ങളും മാർഗനിർദേശങ്ങളും ആരോഗ്യ നിർദ്ദേശങ്ങളും അവതരിപ്പിക്കാനും പ്രക്ഷേപണം ചെയ്യാനുമാണ് ഈ സേവനം ലക്ഷ്യമിടുന്നത്.

ആരോഗ്യ ബോധവൽക്കരണത്തിനായി 12 ൽ അധികം ടീമുകളായി 220 വളണ്ടിയർമാരും മദീനയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ അള്ളാഹുവിൻ്റെ അതിഥികളെ സേവിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

മദീന പള്ളിയിലും പ്രവേശന റോഡുകളിലും കൂടാതെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്, ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, മസ്ജിദുൽ ഖുബ, ഖന്ദഖ്, സയ്യിദ് അൽ-ശുഹാദ, മീഖാത് ദുൽ-ഹുലൈഫ. തുടങ്ങിയ ഇടങ്ങളിലും ആരോഗ്യ മന്ത്രാലയം സേവനങ്ങൾ നൽകുന്നു.

Related Articles

- Advertisement -spot_img

Latest Articles