റിയാദ്: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി നിര്യാതനായി. മുക്കം കക്കാട് പരേതനായ മൂലയിൽ ഉസൈന്റെ മകൻ സാലിം (37) ആണ് മരണപെട്ടത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഡയനയുമായി റിയാദിൽ നിന്ന് മദീനയിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്
യാത്രക്കിടയിൽ ഹനാക്കിയ എന്ന സ്ഥലത്തുവെച്ചാണ ഹൃദയാഘാതം ഉണ്ടായത്. പെട്ടെന്ന് ആശുപത്രിയിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു. നീണ്ടകാലം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു. സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന സാലിം ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ തിരിച്ചെത്തിയിട്ട് ഒരു വർഷമാകുന്നതെയുഉള്ളൂ. മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം(16) അമാസ് ഹനാൻ (14) ഹൈഫ സാലിം(5). നടപടിക്രമങ്ങൾ ശേഷം ജനാസ സൗദിയിൽ ഖബറടക്കും.