31.6 C
Saudi Arabia
Friday, August 22, 2025
spot_img

ലോകസഭാ സമ്മേളനം; ഭരണഘടനയേന്തി പ്രതിപക്ഷം, അടിയന്തിരാവസ്ഥ ഓർമ്മപ്പെടുത്തി മോദി

ന്യൂ​ദൽ​ഹി: പ്രതിപക്ഷ ബഹളത്തോടെ ലോ​ക്സ​ഭാ സ​മ്മേ​ള​ന​ത്തി​ന് തുടക്കം. ഭ​ര​ണ​ഘ​ട​ന​യു​ടെ ചെ​റി​യ പ​തി​പ്പു​മാ​യാണ്  ആ​ദ്യ​ദി​ന​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ പ്രോ​ടെം സ്പീ​ക്ക​ർ സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തിൽ  ഉൾപ്പടെ  പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​റു​പ​ടി. ജൂ​ണ്‍ 25 ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത ദി​ന​മാ​ണെ​ന്നും അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ഭ​ര​ണ​ഘ​ട​ന​പോ​ലും വി​സ്മ​രി​ക്ക​പ്പെ​ട്ടുവെന്നും മോ​ദി പ​റ​ഞ്ഞു.

ലോ​ക്സ​ഭ​യി​ൽ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ നടന്നു കൊണ്ടിരിക്കുകയാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പ്രോ​ടെം സ്പീ​ക്ക​റെ സ​ഹാ​യി​ക്കാ​നു​ള്ള പാ​ന​ലി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ടി.​ആ​ര്‍.​ബാ​ലു, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്,  സു​ദീ​പ് ബ​ന്ദ്യോ​പാ​ധ്യാ​യ എ​ന്നി​വ​രെ​യാ​യിരുന്നു  പ്രോ​ടെം സ്പീ​ക്ക​റു​ടെ പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ശേ​ഷം ഇ​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും പോ​യി​ല്ല.

Related Articles

- Advertisement -spot_img

Latest Articles