ഇടുക്കി: മൂന്നാറിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണു വീട്ടമ്മക്ക് ദാരുണാന്ത്യം. മൂന്നാറിലെ എ.ജി. കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മാല കുമാർ (38) ആണ് മരിച്ചത്. ദേവികുളം എസ്‍സി ഓഫിസിലെ ക്ലർക്കായ കുമാറിന്റെ ഭാര്യ മാല കുമാർ (38) ആണ് മരണപ്പെട്ടത്. ഇവർക്ക് മൂന്നു മക്കളുണ്ട്. അടുത്തുള്ള മൂന്ന് വീടുകളും അപകടാവസ്ഥയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി കാല യാത്ര നിരോധിച്ചു. ഇന്ന് രാത്രി ഏഴു മുതൽ നാളെ രാവിലെ ആറു വരെയാണ് നിരോധനം. മൂന്നാർ ഡാമിൽ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.